ഗുരുഗ്രാം: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവും സുഹൃത്തും പീഡിപ്പിച്ചു. ഗുരുഗ്രാമിലെ സെക്ടര്‍ 50 മേഖലയിലെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.
ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ജൂണ്‍ 29ന് യുവാവ് പരിചയപ്പെടാനായി തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ യുവതി പറയുന്നു.
ഇവിടെ വച്ച് ഭക്ഷണം കഴിച്ചതിന് ശേഷം തന്റെ ബോധം നഷ്ടമായെന്നും ബോധം വന്നപ്പോളാണ് താന്‍ പീഡനത്തിന് ഇരയായെന്ന് ബോധ്യപ്പെട്ടതെന്നും യുവതി ആരോപിക്കുന്നു. പ്രതികള്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തി പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; പ്രതികൾ ഒളിവിൽ
04:07 AM Jul 26, 2023 | Deepika.com