ഡ​ൽ​ഹി​യി​ൽ വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു

11:18 PM Jul 25, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഇ​ന്ന് വൈ​കി​ട്ടാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​ന്നാം ടെ​ർ​മ​നി​ലി​ന് സ​മീ​പ​ത്ത് ബേ 158-​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്പൈ​സ്ജെ​റ്റ് ബോം​ബാ​ഡി​യ​ർ ക്യു400 ​വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ച​ത്. വി​മാ​ന​ത്തി​ന്‍റെ ഒ​ന്നാം ന​മ്പ​ർ എ​ൻ​ജി​നി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.



സം​ഭ​വം ന​ട​ന്ന​യു​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​താ​യും പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.