തിരുവനന്തപുരം: വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് പരിക്ക്.
വലിയതുറ സ്റ്റേഷനിലെ എസ്ഐമാരായ രണ്ട് പേരെയാണ് ജാങ്കോ കുമാർ എന്നയാൾ ആക്രമിച്ചത്. അറസ്റ്റ് പ്രതിരോധിക്കുന്നതിനിടെയാണ് കുമാർ പോലീസുകാരെ കുത്തി പരിക്കേൽപ്പിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിൽമോചിതനായത്.
പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് എസ്ഐമാർക്ക് പരിക്ക്
10:41 PM Jul 25, 2023 | Deepika.com