തെ​ലു​ങ്കാ​ന​യി​ൽ ലി​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

10:23 PM Jul 25, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സൂ​ര്യ​പേ​ട്ടി​ലു​ള്ള സി​മ​ന്‍റ് ഫാ​ക്ട​റി​യി​ൽ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ വ​ഹി​ക്കു​ന്ന സ​ർ​വീ​സ് ലി​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

മെ​ല്ലാ​ചെ​രു​വ് ഗ്രാ​മ​ത്തി​ലെ ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ൽ സ്ലാ​ബ് നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ കൊ​ണ്ടു​പോ​കാ​നാ​യി നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ലി​ഫ്റ്റാ​ണ് പൊ​ട്ടി​വീ​ണ​ത്.

പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ നി​ശ്ച​ല​മാ​യ ലി​ഫ്റ്റ് മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് ന​ന്നാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, പൊ​ടു​ന്ന​നേ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും ത​ക​ർ​ന്നു​വീ​ണ ലി​ഫ്റ്റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​നു​ള്ള തെ​ര​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.