തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​യ വ​യോ​ധി​ക തോ​ട്ടി​ൽ വീ​ണു​മ​രി​ച്ചു

09:53 PM Jul 25, 2023 | Deepika.com
ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ വ​യോ​ധി​ക പാ​ല​ത്തി​ൽ​നി​ന്ന് തോ​ട്ടി​ലേ​ക്ക് വീ​ണു​മ​രി​ച്ചു. പ​ട്ടു​വം അ​രി​യി​ൽ ക​ള്ളു​വ​ള​പ്പി​ൽ പ​രേ​ത​നാ​യ ഒ​തേ​ന​ന്‍റെ ഭാ​ര്യ നാ​രാ​യ​ണി(80) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ വ​യ​ലി​ലേ​ക്ക് എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് തോ​ട്ടി​ൽ​നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി ചെ​യ്ത സ്ഥ​ല​ത്ത് മ​റ​ന്നു​വ​ച്ച തൂ​മ്പ എ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ൽ, വീ​ടി​ന് സ​മീ​പ​ത്തു​ള്ള മ​ര​പ്പാ​ല​ത്തി​ൽ നി​ന്ന് വ​ഴു​തി തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

പാ​ല​ത്തി​ന് സ​മീ​പം കു​ട​യും ചെ​രി​പ്പും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ. ​നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ട്ടി​ൽ​നി​ന്ന് 500 മീ​റ്റ​ർ മാ​റി​യു​ള്ള സ്ഥ​ല​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.