ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ നാബ്ലസ് പട്ടണത്തിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിൽ ഹമാസ് സംഘത്തിൽപ്പെട്ട മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച രാവിലെയാണ് യുവാക്കളെ തെരഞ്ഞ് ഇസ്രയേൽ സേന നാബ്ലസിൽ റെയ്ഡ് നടത്തിയത്. ഇതിനിടെ യുവാക്കൾ തങ്ങളെ ആക്രമിച്ചെന്നും പ്രത്യാക്രമണത്തിനിടെ ഇവർ കൊല്ലപ്പെട്ടുവെന്നുമാണ് ഇസ്രയേൽ അറിയിച്ചത്.
കൊല്ലപ്പെട്ടവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് മൂന്ന് എം16 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയെന്നും ഇസ്രയേൽ വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ റെയ്ഡ്; മൂന്ന് ഹമാസ് ഭീകരർ കൊല്ലപ്പെട്ടു
08:48 PM Jul 25, 2023 | Deepika.com