ക്രൂ​ര​ത അ​വ​സാ​നി​ക്കു​ന്നി​ല്ല; മ​ണി​പ്പു​രി​ൽ യു​വ​തി​യെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച് സൈ​നി​ക​ൻ

10:51 PM Jul 25, 2023 | Deepika.com
ഇം​ഫാ​ൽ: മ​ണി​പ്പു​രി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലു​ള്ളി​ൽ വ​ച്ച് യു​വ​തി​യെ പ​ര​സ്യ​മാ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി ബി​എ​സ്എ​ഫ് ജ​വാ​ൻ. ബി​എ​സ്എ​ഫി​ൽ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളാ​യ സ​തീ​ഷ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് ഈ ​ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ, ഇ​യാ​ളെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ബി​എ​സ്എ​ഫ് അ​റി​യി​ച്ചു.

ജൂ​ലൈ 20-ന് ​ഇം​ഫാ​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഒ​രു പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ വ​ച്ചാ​ണ് പ്ര​തി അ​തി​ക്ര​മം ന​ട​ത്തി​യ​ത്. സൈ​നി​ക​വേ​ഷം ധ​രി​ച്ച് യ​ന്ത്ര​ത്തോ​ക്ക് കൈ​യി​ലേ​ന്തി നി​ൽ​ക്കു​ന്ന വേ​ള​യി​ലാ​ണ് ഇ​യാ​ൾ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചെ​ന്നും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം കു​മാ​റി​നെ ബി​എ​സ്എ​ഫ് ക​സ്റ്റ​ഡി​യി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.