ത​മ്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലി​ൽ വ്യാ​പാ​രി മ​രി​ച്ച​നി​ല​യി​ൽ

07:27 PM Jul 25, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലി​നു​ള്ളി​ലെ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ടെ​ർ​മി​ന​ലി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തു​ന്ന നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​ ബി​നു​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് 5:30-നാ​ണ് ബി​നു​കു​മാ​റി​നെ അ​ദ്ദേ​ഹ​ത്തിന്‍റെ ക​ട​യ്ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷ​ട്ട​ർ പാ​തി​തു​റ​ന്ന നി​ല​യി​ലു​ള്ള ക​ട​യ്ക്കു​ള്ളി​ൽ ലൈ​റ്റ് തെ​ളി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് ക​ണ്ട സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നാ​ണ് ബി​നു​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ലു​ള്ള ക​ട​യ്ക്ക് സ​മീ​പ​ത്തു​ള്ള ഒ​രു മു​റി കൂ​ടി വാ​ട​ക​യ്ക്കെ​ടു​ത്ത് ബേ​ക്ക​റി തു​ട​ങ്ങാ​ൻ ബി​നു​കു​മാ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഇ​തി​ന് സാ​ധി​ക്കാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം മ​നോ​വി​ഷ​മ​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്നും ടെ​ർ​മി​ന​ലി​ലെ മ​റ്റ് വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.