കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ ചോ​ർ​ച്ച

10:32 PM Jul 25, 2023 | Deepika.com
കു​തി​രാ​ൻ: തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ ചോ​ർ​ച്ച ക​ണ്ടെ​ത്തി. തു​ര​ങ്ക​ത്തി​നു​ള്ളി​ലെ ഒ​രു ഭാ​ഗ​ത്ത് നി​ന്നും വെ​ള്ളം ശ​ക്തി​യാ​യി താ​ഴേ​യ്ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ക​യാ​ണ്.

തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള തു​ര​ങ്ക​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു നി​ന്നാ​ണ് വെ​ള്ളം ചോ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ്ര​ദേ​ശ​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു.

അ​ടു​ത്തി​ടെ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം റോ​ഡ് വ​ശ​ത്തേ​ക്ക് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ ചോ​ർ​ച്ച ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​ർ തു​ര​ങ്ക​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.