മ​ണി​പ്പു​രി​ലെ ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്ക് ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ച്ചു

06:40 PM Jul 25, 2023 | Deepika.com
ഇം​ഫാ​ൽ: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. എ​ന്നാ​ൽ, മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ത്തി​നും സാ​മൂ​ഹ്യ​മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​നു​മു​ള്ള വി​ല​ക്ക് തു​ട​രും.

ഓ​ഫീ​സു​ക​ളു​ടെ​യും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും സേ​വ​നം ത​ട​സ​പ്പെ​ട്ട​തി​നാ​ലും എ​ൽ​പി​ജി ബു​ക്കിം​ഗ്, ഓ​ൺ​ലൈ​ൻ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മു​ട​ങ്ങി​യ​തി​നാ​ലും പൊ​തു​ജ​ന​ത്തി​ന് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ഇ​തി​നാ​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്ക് ഭാ​ഗി​ക​മാ​യി നീ​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

കൃ​ത്യ​മാ​യ ഐ​പി അ​ഡ്ര​സ് ഉ​ള്ള സി​സ്റ്റ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മാ​കും സം​സ്ഥാ​ന​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക. ഐ​പി അ​ഡ്ര​സ് മ​റ​യ്ക്കാ​നു​ള്ള വി​പി​എ​ൻ സേ​വ​ന​വും വൈ​ഫൈ റൗ​ട്ട​ർ സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.