പാ​ല​ക്കാ​ട്ട് അ​മ്മ​യും ര​ണ്ട് മ​ക്ക​ളും കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ

10:31 PM Jul 25, 2023 | Deepika.com
പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ മേ​ലാ​ർ​കോ​ട്ട് യു​വ​തി​യെ​യും ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ​യും വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

കീ​ഴ്പ്പാ​ടം സ്വ​ദേ​ശി ഐ​ശ്വ​ര്യ(29), മ​ക്ക​ളാ​യ അ​നു​ഗ്ര​ഹ(​ര​ണ്ട​ര വ​യ​സ്), ആ​രോ​മ​ൽ(10 മാ​സം) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് ര​ഞ്ജി​ത്തി​ന്‍റെ വ​സ​തി​യി​ൽ നി​ന്ന് ഇ​ന്നാ​ണ് ഐ​ശ്വ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്.

ഐ​ശ്വ​ര്യ​യെ​യും മ​ക്ക​ളെ​യും കാ​ണാ​താ​യ​തോ​ടെ, വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് വെ​ള്ളം നി​റ​ഞ്ഞ കി​ണ​റ്റി​ൽ നി​ന്ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം അ​ഗ്നി​ര​ക്ഷാ സേ​ന പു​റ​ത്തെ​ടു​ത്ത​ത്.

യു​വ​തി ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.