കൊല്ലത്ത് കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

07:52 PM Jul 25, 2023 | Deepika.com
കൊല്ലം: രാമൻകുളങ്ങരയിൽ കിണർ ഇടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കല്ലുപുറം സ്വദേശി വിനോദാണ് കുടുങ്ങിയത്.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇയാളെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ കിണർ നിർമാണത്തിനിടെ മണ്ണ് ഇടിയുകയായിരുന്നു.

വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.