കൊച്ചി: മണിപ്പുര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ 32 രൂപതകളുടെയും സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളില്‍ കെസിവൈഎം സംസ്ഥാന സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കലാപം അവസാനിപ്പിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മണിപ്പുരില്‍ നടക്കുന്ന വംശഹത്യയ്ക്കും നരനായാട്ടിനുമെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് സംസ്ഥാന സമിതി വിമര്‍ശിച്ചു. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയപ്പോഴും അവരെ ബലാത്സംഗം ചെയ്തപ്പോഴും തുടരുന്ന ഭരണകൂടത്തിന്റെ മൗനം രാജ്യത്തിന്റെ മാനത്തിന് വിലയിടുന്നതിനു തുല്യമാണെന്നും സമിതി കുറ്റപ്പെടുത്തി.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍.കെ.റെജി, മറ്റ് സംസ്ഥാന,രൂപത ഭാരവാഹികള്‍ എന്നിവരാണ് വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
മണിപ്പുര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിവൈഎം പ്രതിഷേധ ജ്വാല
04:29 PM Jul 25, 2023 | Deepika.com