എ​ള​മ​ക്ക​ര​യി​ല്‍ മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു; ഒ​ഴി​വാ​യ​തു വ​ന്‍ ദു​ര​ന്തം

03:39 PM Jul 25, 2023 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ല്‍ വ​ന്‍ മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു. ഈ ​സ​മ​യം റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന മൂ​ന്നു പേ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഏ​ഴി​ന് എ​ള​മ​ക്ക​ര ദേ​വ​ന്‍​കു​ള​ങ്ങ​ര ശ്രീ ​ഭ​ദ്രാ​ദേ​വി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മ​രം വീ​ണ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് പാ​ലാ​രി​വ​ട്ട​ത്ത് വ​ന്‍​മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഇ​വി​ടെ​യും ത​ല നാ​രി​ഴ​യ്ക്കാ​ണ് ബൈ​ക്ക് യാ​ത്രി​ക​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്.