അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം: എം.​വി.​ഗോ​വി​ന്ദ​നെ​തിരേ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി കെ.​സു​ധാ​ക​ര​ന്‍

04:28 PM Jul 25, 2023 | Deepika.com
കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പോ​ക്‌​സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ കേ​സ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് സു​ധാ​ക​ര​ന്‍ കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍, സി​പി​എം നേ​താ​വ് പി.​പി.​ദി​വ്യ, ദേ​ശാ​ഭി​മാ​നി ദി​ന​പ​ത്രം എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്.

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ സു​ധാ​ക​ര​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ദേ​ശാ​ഭി​മാ​നി​യി​ല്‍ വാ​ര്‍​ത്ത വ​ന്ന​ത്. ഇ​തി​ന് പി​റ്റേ​ന്ന് എം​വി.​ഗോ​വി​ന്ദ​ന്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലും ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

പി.​പി.​ദി​വ്യ ക​ണ്ണൂ​രി​ല്‍ വ​ച്ച് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ഇ​തേ ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച​താ​യും സു​ധാ​ക​ര​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.