ഡ്രൈ​വിം​ഗ് ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന; ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​ല്‍ ത​ട്ടി​പ്പെ​ന്ന് വി​ജി​ല​ന്‍​സ്

01:42 PM Jul 25, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​നി​ല​ക്കാ​രും ചേ​ര്‍​ന്ന് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി വി​ജി​ല​ന്‍​സ്. "ഓ​പ്പ​റേ​ഷ​ന്‍ സ്‌​റ്റെ​പ്പി​നി' എ​ന്ന പേ​രി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഡ്രൈ​വിം​ഗ് ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ജി​ല​ന്‍​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍.

പ​രി​ശീ​ല​നം ല​ഭി​ച്ച ഇ​ന്‍​സ്ട്ര​ക്ട​റു​ടെ പേ​രി​ല്‍ ലൈ​സ​ന്‍​സ് വാ​ങ്ങി​യ ശേ​ഷം മ​റ്റാ​രെ​ങ്കി​ലു​മാ​ണ് പ​ല ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ളി​ലും പ​ഠി​പ്പി​ക്കു​ന്ന​ത്. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ലൈ​സ​ന്‍​സ് കൊ​ടു​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ലൈ​സ​ന്‍​സി​നു​ള്ള ടെ​സ്റ്റി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന ഉ​ണ്ടെ​ങ്കി​ലും പ​ല​യി​ട​ത്തും ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും വി​ജി​ല​ന്‍​സ് സം​ഘം ക​ണ്ടെ​ത്തി.

കൃ​ത്യ​മാ​യ രീ​തി​യി​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് കൊ​ടു​ക്കു​ന്ന​തി​ലു​ള്ള അ​പാ​ക​ത​യാ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന.