ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

11:40 AM Jul 25, 2023 | Deepika.com
താംബരം: ചെന്നൈയിൽ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. താംബരത്തിനടുത്ത് ജിഎസ്ടി റോഡിലാണ് സംഭവം.

മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.

അഗ്നിശമനസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്.