കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധം; കാസര്‍ഗോട്ട് മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

12:11 PM Jul 25, 2023 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: തൃ​ക്ക​ണ്ണാ​ട് ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തി​നേ ചൊ​ല്ലി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം. റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ള്‍ റോ​ഡി​ന് കു​റു​കെ വ​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ക​ട​ല്‍ഭി​ത്തി നി​ര്‍​മി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നേ​രി​ട്ടെ​ത്തി ഉ​റ​പ്പ് ന​ല്‍​കാ​തെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​വ​ർ. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ആ​ളു​ക​ള്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഇ​വ​ര്‍ സൂ​ച​നാ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന​കം ക​ള​ക്ട​ര്‍ നേ​രി​ട്ടെ​ത്തി ഉ​റ​പ്പ് ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

എ​ന്നാ​ല്‍ രാ​വി​ലെ ചി​ല പ​രി​പാ​ടി​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് ശേ​ഷം ഇ​വി​ടെ​യെ​ത്താ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ച​തോ​ടെ റോ​ഡ് ഉ​പ​രോ​ധി​ച്ച് സ​മ​രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

കടല്‍ക്ഷോഭം മൂലം ഓരോ വര്‍ഷവും പ്രദേശത്ത് രണ്ടോ മൂന്നോ വീടുകള്‍ വീതം തകരുന്നുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വലയും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്ന ഒരു കെട്ടിടവും കഴിഞ്ഞ ദിവസം ഇവിടെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിരുന്നു.