മു​ട്ടി​ല്‍ മ​രം​മു​റി: വ​നം​വ​കു​പ്പ് മാ​ത്രം അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ല്‍ പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നെ​ന്ന് മന്ത്രി

12:11 PM Jul 25, 2023 | Deepika.com
കോ​ഴി​ക്കോ​ട്: മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ല്‍ വ​നം​വ​കു​പ്പ് മാ​ത്രം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യി​രു​ന്നെ​ങ്കി​ല്‍ പ്ര​തി​ക​ള്‍ 500 രൂ​പ പി​ഴ​യ​ട​ച്ച് ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. പ്ര​ത്യേ​ക സം​ഘം (എ​സ്ഐ​ടി) കേ​സ് അ​ന്വേ​ഷി​ച്ച​തി​നാ​ല്‍ ഗൂ​ഢാ​ലോ​ച​ന​യും തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലും അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ മ​റ​യാ​ക്കി പ​ട്ട​യ​ഭൂ​മി​യി​ല്‍​നി​ന്ന് വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ള്‍ മു​റി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍ ചെ​യ്ത​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്ക​ണം.

വ​നം​വ​കു​പ്പ് മാ​ത്രം അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ല്‍ വ​ന​നി​യ​മം അ​നു​സ​രി​ച്ച് 500 രൂ​പ പി​ഴ​യും ആ​റ് മാ​സം ത​ട​വു​മാ​കും പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കു​മാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ അ​ത​ല്ല ആ​ഗ്ര​ഹി​ച്ച​ത്.

പ്ര​തി​ക​ള്‍ കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ആ​വ​ശ്യ​മാ​യ പ​ഴു​തു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.