തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ള്ളം മ​റി​ഞ്ഞു; മൂ​ന്ന് മ​ത്സ്യ​തൊ​ളി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

11:28 AM Jul 25, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം മ​രി​യ​നാ​ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​ഞ്ഞു. മൂ​ന്ന് മ​ത്സ്യ​തൊ​ളി​ലാ​ളി​ക​ള്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഒ​രാ​ള്‍​ക്ക് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​രാ​വി​ലെ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ട്ട് പേ​രാ​ണ് വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​രി​യ​നാ​ട് സ്വ​ദേ​ശി മൗ​ലി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്.