പാ​ല​ക്കാ​ട് മി​ന്ന​ല്‍ ചു​ഴ​ലി; നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി; 14 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

11:28 AM Jul 25, 2023 | Deepika.com
പാ​ലക്കാ​ട്: ച​ള​വ​റ പാ​ലാ​ട്ടു​പ​ടി​യി​ല്‍ ഉ​ണ്ടാ​യ മി​ന്ന​ല്‍ ചു​ഴ​ലി​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 14 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് മി​ന്ന​ല്‍ ചു​ഴ​ലി ഉ​ണ്ടാ​യ​ത്. മൂ​ന്ന് മി​നി​റ്റോ​ളം​ ആ​ഞ്ഞു​വീ​ശി​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. പ​ല​യി​ട​ത്തും വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ മ​റി​ഞ്ഞു വീ​ണു. മ​രം വീ​ണ് ചി​ല വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു.

കാ​റ്റി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കി​ല്‍ പോ​യ ഒ​രാ​ള്‍ മ​റി​ഞ്ഞ് വീ​ണു. റോ​ഡ​രി​കി​ല്‍ ഇ​രു​ന്ന ആ​ള്‍ തൊ​ട്ട​ടു​ത്തു​ള്ള തോ​ട്ടി​ലേ​ക്കും വീ​ണെ​ന്നാ​ണ് വി​വ​രം. ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം പൂ​ര്‍​ണ​മാ​യും ത​ക​രാ​റി​ലാ​യി. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ഇ​നി​യും 24 മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.