ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച നൂറ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷബാ​ധ

09:00 AM Jul 25, 2023 | Deepika.com
ശ്രീ​കാ​ര്യം: എ​ൻ​ട്ര​ൻ​സ് കോ​ച്ചിംഗ് സ്ഥാ​പ​ന​ത്തി​ൽ ന​ൽ​കി​യ ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ചു നൂ​റോ​ളം വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഭ​ക്ഷ്യവി​ഷ ബാ​ധ. അ​തി​ൽ 30 ഓ​ളം പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ശ്രീ​കാ​ര്യം ചാ​വ​ടി​മു​ക്കി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ലം എ​ന്ന എ​ൻ​ട്ര​ൻ​സ് കോ​ച്ചിംഗ് സ്ഥാ​പ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു ന​ൽ​കി​യ ചി​ക്ക​ൻ ബി​രി​യാ​ണി​യി​ൽനി​ന്നു​മാ​ണ് ഭ​ക്ഷ്യ വി​ഷ ബാ​ധ​യേ​റ്റ​ത്.

ഹോ​സ്റ്റ​ലി​ൽ പോ​യശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ നൂ​റോ​ളം വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഛർദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ക​യായിരുന്നു. തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യിലായ 30 ഓ​ളം പേ​രെ പാ​ങ്ങ​പ്പാ​റ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും പ്ര​വേ​ശി​പ്പി​ച്ചു.​

തു​ട​ർ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ​ണമെത്തി​ച്ച കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നും കോ​ച്ചിംഗ് സ്ഥാ​പ​ന​ത്തി​നും ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഈ ​ര​ണ്ടു സ്ഥാ​പ​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി പൂ​ട്ടി​ച്ചു.