വെ​ള്ള​പ്പൊ​ക്കം കു​റ​ഞ്ഞു; ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഇ​ന്ന് തു​റ​ക്കും

09:00 AM Jul 25, 2023 | Deepika.com
അ​മൃ​ത്സ​ർ: ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ വെ​ള്ള​പ്പൊ​ക്കം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഇ​ന്ന് വീ​ണ്ടും തു​റ​ക്കും.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ബോ​ർ​ഡ​ർ റേ​ഞ്ച് അ​മൃ​ത്സ​ർ ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ (ഡി​ഐ​ജി), ന​രീ​ന്ദ​ർ ഭാ​ർ​ഗ​വ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഇ​ട​നാ​ഴി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കൂ​ടാ​തെ, ഗു​രു​ദാ​സ്പൂ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഹി​മാ​ൻ​ഷു അ​ഗ​ർ​വാ​ളും ക​ർ​താ​ർ​പൂ​ർ ഇ​ട​നാ​ഴി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ര​വി ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് യാ​ത്ര താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്.

പാ​കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ലു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഗു​രു​ദ്വാ​ര ദ​ർ​ബാ​ർ സാ​ഹി​ബി​നെ​യും പ​ഞ്ചാ​ബി​ലെ ഗു​രു​ദാ​സ്പൂ​ർ ജി​ല്ല​യി​ലെ ഗു​രു​ദ്വാ​ര ദേ​രാ ബാ​ബ നാ​നാ​ക്കി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ക​ർ​താ​ർ​പൂ​ർ ഇ​ട​നാ​ഴി.