തൊടുപുഴ: കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. സെക്കൻഡിൽ 15 ഘനയടിവെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.
കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു
02:49 AM Jul 25, 2023 | Deepika.com