കൽപ്പറ്റ: വയനാട് അമ്പലവയലിൽ യുവതി മുങ്ങിമരിച്ചു. കുമ്പളേരി സ്വദേശിയും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ ബിരുദ വിദ്യാർഥിയുമായ സോന പി. വര്‍ഗീസ്(19) ആണ് മരിച്ചത്.
ഇന്ന് ആറ് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കാർഷികാവശ്യങ്ങൾക്കായി നിർമിച്ച കുളത്തിൽ നീന്താനായി പിതാവിനും സഹോദരങ്ങൾക്കുമൊപ്പം എത്തിയ വേളയിലാണ് യുവതി അപകടത്തിൽപ്പെട്ടത്. കുളത്തിലിറങ്ങിയ സോന ചെളിയില്‍ താഴ്ന്ന് പോവുകയായിരുന്നു.
തുടർന്ന് ബത്തേരിയില്‍ നിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വയനാട്ടിൽ യുവതി മുങ്ങിമരിച്ചു
11:35 PM Jul 24, 2023 | Deepika.com