സൈ​നി​ക​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു

10:50 PM Jul 24, 2023 | Deepika.com
അ​മൃ​ത്സ​ർ: സൈ​ന്യ​ത്തി​ലെ മെ​ഡി​ക്ക​ൽ സ​ർ​വീ​സി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന ജ​വാ​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. ആ​ല​പ്പു​ഴ പു​തി​യി​ടം അ​ഞ്ചു​ക​ണ്ടം​വീ​ട്ടി​ൽ ജാ​ഫ​ർ അ​മ​ൻ(39) ആ​ണ് മ​രി​ച്ച​ത്.

ഹ​വി​ൽ​ദാ​റാ​യ അ​മ​ന് പ​ഞ്ചാ​ബി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്ക് പ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​മ​നെ ച​ണ്ഡി​ഗ​ഡ് മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

തേ​യി​ല എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്ന ചെ​റു​മൊ​യ്‌​തു​വി​ന്‍റെ​യും ആ​മി​ന​യു​ടെ​യും മ​ക​നാ​ണ് ജാ​ഫ​ർ അ​മ​ൻ.