കണ്ണൂർ: കനത്ത മഴ തുടരുന്നതിനാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് സർക്കാർ.
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ് താലൂക്കുകളിലെ സ്കൂളുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ മേഖലകളിലെ കോളജുകൾ തുറന്ന് പ്രവർത്തിക്കും.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. എന്നാൽ പിഎസ്സി അടക്കമുള്ള മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി
10:11 PM Jul 24, 2023 | Deepika.com