കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല.
തിങ്കളാഴ്ച പുലർച്ചെ ഒന്നിനാണ് അപകടം നടന്നത്. മുണ്ടക്കയം ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടമായ കാർ സമീപത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലേക്കും പിന്നീട് ഒരു ബേക്കറിയിലേക്കും ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ചില്ലുകൾ തകർന്നു.
കാഞ്ഞിരപ്പള്ളിയിൽ കാർ കടകളിലേക്ക് ഇടിച്ചു കയറി
09:45 PM Jul 24, 2023 | Deepika.com