ഡാകർ: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അഭയാർഥി ബോട്ട് കടലിൽ മുങ്ങിത്താണ് 17 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന നിരവധി പേരെ കാണാതായി.
ഡാകർ മേഖലയ്ക്ക് സമീപത്തുള്ള ഔകാം തീരപ്രദേശത്താണ് അപകടം നടന്നത്. അറ്റ്ലാന്റിക് സമുദ്രം കടന്ന് യുറോപ്പിലേക്ക് കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് പുറപ്പെട്ടത് എവിടെ നിന്നാണെന്നോ എത്ര പേർ ബോട്ടിൽ സഞ്ചരിച്ചിരുന്നെന്നോ വ്യക്തമല്ല.
ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയ ബോട്ടിന്റെ അവശിഷ്ടങ്ങൾ സ്കൂബാ ഡൈവർമാരും രക്ഷാപ്രവർത്തകരും ചേർന്ന് തീരത്ത് എത്തിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും കടലിൽ തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
സെനഗലിൽ അഭയാർഥി ബോട്ട് മറിഞ്ഞ് 17 പേർ മരിച്ചു
09:10 PM Jul 24, 2023 | Deepika.com