ഡെ​ൻ​മാ​ർ​ക്കി​ലെ ഇ​റാ​ഖ് എം​ബ​സി​ക്ക് മു​മ്പി​ൽ ഖു​റാ​ൻ ക​ത്തി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ

10:04 PM Jul 24, 2023 | Deepika.com
കോ​പ​ൻ​ഹേ​ഗ​ൻ: സ്വീ​ഡ​നി​ൽ ആ​രം​ഭി​ച്ച "മ​ത​ഗ്ര​ന്ഥ​പ്പോ​ര്' ഡെ​ൻ​മാ​ർ​ക്കി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ​ൻ​ഹേ​ഗ​നി​ലെ ഇ​റാ​ഖി എം​ബ​സി​ക്ക് മു​മ്പി​ൽ വ​ല​തു​പ​ക്ഷ അ​നു​യാ​യി​ക​ളാ​യ ര​ണ്ട് പേ​ർ ഇ​സ്‌​ലാ​മി​ക മ​ത​ഗ്ര​ന്ഥ​മാ​യ ഖു​റാ​ൻ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

സ്വീ​ഡ​നി​ലെ ഖു​റാ​ൻ ക​ത്തി​ക്ക​ലി​നെ​തി​രെ ഇ​റാ​ഖി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം. "ഡാ​നി​ഷ് പേ​ട്രി​യ​റ്റ്സ്' എ​ന്ന സം​ഘ​ട​ന​യു​ടെ അ​നു​ഭാ​വി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.​ ഖു​റാ​ൻ ക​ത്തി​ക്കു​ന്ന​തി​ന് മു​മ്പാ​യി ഇവർ ഇ​റാ​ഖി പ​താ​ക​ നി​ല​ത്തി​ട്ടു​ര​ച്ച് അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ, തു​ട​ർ​ച്ച​യാ​യി ഖു​റാ​നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​റാ​ഖ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നു.