തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 97 താത്ക്കാലിക ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്കി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം വിഷയത്തില്‍ തീരുമാനമെടുക്കും.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞ ദിവസം രാത്രി പ്രസിദ്ധീകരിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ നല്കിയ 9,707 പേരില്‍ 1,392 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്.
മലപ്പുറത്ത് മാത്രം 8,338 പേര് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുകയാണ്. പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും സമാനമായ അവസ്ഥയുണ്ട്.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; 97 ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്
06:21 PM Jul 24, 2023 | Deepika.com