ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യം കാ​ണേ​ണ്ട: ചെ​ന്നി​ത്ത​ല

04:08 PM Jul 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്നതുമാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​നു​സ്മ​ര​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യം കാ​ണേ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

രാ​ഷ്ട്രീ​യം പ​റ​യേ​ണ്ടി​ട​ത്താ​ണ് അ​ത് പ​റ​യേ​ണ്ട​ത്. കേ​ര​ളം ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പി​ല്‍ രാ​ഷ്ട്രീ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ക്കാ​നു​ള്ള തീ​രു​മാ​നം പാ​ര്‍​ട്ടി​യി​ല്‍ എ​ല്ലാ​വ​രും ഐ​കക​ണ്‌​ഠേ​ന എ​ടു​ത്ത​താ​ണ്.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഓ​ര്‍​മ​ക​ള്‍ അ​യ​വി​റ​ക്കു​ന്ന വേ​ദി​യി​ല്‍ വി​വി​ധ മ​ത-​രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​വാ​ദം ഉ​ണ്ടാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.