കാ​മു​ക​നെ തേ​ടി യു​വ​തി പാ​ക്കി​സ്ഥാ​നി​ൽ; "ഒരു ഇ​ന്ത്യ​ന്‍ പ്ര​ണ​യ​ക​ഥ'

03:52 PM Jul 24, 2023 | Deepika.com
ലാ​ഹോ​ര്‍: നാ​ലു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​നി ഇ​ന്ത്യ​യി​ലു​ള്ള കാ​മു​ക​നെ തേ​ടി എ​ത്തി​യെ​ന്ന വാ​ര്‍​ത്ത വ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്ക​കം സ​മാ​ന സം​ഭ​വം വീ​ണ്ടും. ഇ​ക്കു​റി കാ​മു​ക​നെ തേ​ടി ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള വ​നി​ത പാ​ക്കിസ്ഥാ​നി​ലേ​ക്ക് പോ​യി എ​ന്ന വ്യ​ത്യാ​സം മാ​ത്രം.

വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ന്‍ പാ​ക്കി​സ്ഥാ​ൻ പ്ര​ദേ​ശ​മാ​യ പഖ്തുൻഖ്വയി​ലേ​ക്കാ​ണ് രാ​ജ​സ്ഥാ​നി​ലെ ആൾവാ​റി​ല്‍ നി​ന്നു​ള്ള വി​വാ​ഹി​ത കൂ​ടി​യാ​യ യു​വ​തി പോ​യ​ത്. ഇ​വ​ര്‍ യു​പി​യി​ലെ കൈ​ലോ​റി​ലാ​ണ് ജ​നി​ച്ച​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളി​ലു​ണ്ട്.

29 വ​യ​സു​കാ​ര​നാ​യ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി ന​സ്‌​റു​ല്ല​യെ കാ​ണാ​നാ​ണ് അ​ഞ്ജു എ​ന്ന 34 വ​യ​സു​കാ​രി പു​റ​പ്പെ​ട്ട​ത്. മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ന​സ്‌​റു​ല്ല​യെ ഫേ​സ്ബു​ക്ക് വ​ഴി​യാ​ണ് അ​ഞ്ജു പ​രി​ച​യ​പ്പെ​ട്ട​ത്. പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ അ​ഞ്ജു​വി​നെ പോ​ലീ​സ് സം​ശ​യം തോ​ന്നി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യാ​ത്രാ രേ​ഖ​ക​ള്‍ കൃ​ത്യ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ വി​ട്ട​യ​ച്ചു.

സം​ഭ​വ​ത്തി​ല്‍ ന​സ്‌​റു​ല്ല​യേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് "ഫേ​സ്ബു​ക്ക് പ്ര​ണ​യ​ക​ഥ' പു​റം​ലോ​ക​മ​റി​യു​ന്ന​ത്. ഭിവാഡി​യി​ലു​ള്ള അ​ഞ്ജു​വി​ന്‍റെ വീ​ട്ടി​ല്‍ രാ​ജ​സ്ഥാ​ന്‍ പോ​ലീ​സ് എ​ത്തു​ക​യും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത​യെ പ​റ്റി ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ ജ​യ്പു​രി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ഞ്ജു വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​തെ​ന്ന് ഭ​ര്‍​ത്താ​വ് അ​ര​വി​ന്ദ് പോ​ലീ​സി​നെ അ​റി​യി​ച്ചു.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വാ​ട്‌​സ് ആ​പ്പ് കോ​ളി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് അ​ഞ്ജു ലാ​ഹോ​റി​ലാ​ണെ​ന്ന് ഭ​ർ​ത്താ​വി​ന് മ​ന​സി​ലാ​യ​ത്. 2007-ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ദ​മ്പ​തി​ക​ള്‍​ക്ക് 15 വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യു​ണ്ട്.

ഭിവാഡി​യി​ലു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. വി​ദേ​ശ​ത്ത് ജോ​ലി​യ്ക്ക് ശ്ര​മി​ക്കു​ന്ന​തി​നാ​ണ് പാ​സ്‌​പോ​ര്‍​ട്ട് എ​ടു​ക്കു​ന്ന​തെ​ന്ന് 2020-ല്‍ ​അ​ഞ്ജു പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും ഭ​ര്‍​ത്താ​വ് അ​ര​വി​ന്ദ് വ്യ​ക്ത​മാ​ക്കി.

അ​ടു​ത്തി​ടെ​യാ​ണ് പാ​ക്കിസ്ഥാ​ന്‍ സ്വ​ദേ​ശി​യും നാ​ലു കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ സീ​മ ഗു​ലാം ഹൈ​ദ​ര്‍ കാ​മു​ക​നാ​യ സ​ച്ചി​ന്‍ മീ​ണ​യെ കാ​ണു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന​ത്. 2019 മു​ത​ല്‍ പ​ബ്ജി ഗെ​യിം ശീ​ല​മാ​ക്കി​യി​രു​ന്ന സീ​മ ഈ ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് സ​ച്ചി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ വി​സ​യി​ല്ലാ​തെ​യാ​ണ് സീ​മ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​ത്.

വാ​ഗാ അ​തി​ര്‍​ത്തി വ​ഴി എ​ല്ലാ രേ​ഖ​ക​ളും വ​ച്ച് നി​യ​മ​പ​ര​മാ​യി​ട്ടാ​ണ് അ​ഞ്ജു പാ​ക്കിസ്ഥാ​നി​ലേ​ക്ക് വ​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളി​ലു​ണ്ട്. വി​വാ​ഹം ന​ട​ത്താ​ന​ല്ല കാ​മു​ക​നെ കാ​ണാ​നും പാ​ക്കിസ്ഥാ​നി​ല്‍ ഒ​രു മാ​സം താ​മ​സി​ക്കാ​നു​മാ​ണ് വ​ന്ന​തെ​ന്നും അ​ഞ്ജു അ​റി​യി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.