വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് വീഡിയോ ചിത്രീകരണത്തിനിടെ വീണ് മരിച്ചു

06:22 PM Jul 24, 2023 | Deepika.com
മംഗളൂരു: കർണാടകത്തിൽ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. ഉഡുപ്പി അരസിനഗുഡി വെള്ളച്ചാട്ടത്തിലാണ് സംഭവം.

ശിവമോഗ സ്വദേശി ശരത് കുമാർ (23) ആണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഇയാൾ അപകടത്തിൽപ്പെടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.