കൊ​ച്ചി​യി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വ് ല​ഹ​രി ക​ട​ത്തി​യ​ത് ബ​സി​ൽ

01:49 PM Jul 24, 2023 | Deepika.com
കൊ​ച്ചി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ​യും ഹാ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​ത് ബ​സി​ലെ​ന്ന് പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന​മ്പി​ള്ളി ന​ഗ​ര്‍ ക്ലാ​സി​ക് കോ​ള​നി മ​ല​മേ​ല്‍ അ​ഖി​ല്‍ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക്ലാ​സി​ക് കോ​ള​നി (റ​ഷ്യ​ന്‍ കോ​ള​നി) ഭാ​ഗ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ക്കു​ന്നു എ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്‌​ക്വാ​ഡും എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഖി​ലി​നെ തേ​വ​ര മ​ട്ട​മ്മ​ലു​ള്ള ലോ​ഡ്ജി​ല്‍​നി​ന്നും പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളി​ല്‍​നി​ന്ന് 10.16 ഗ്രാം ​എം​ഡി​എം​എ​യും 2.56 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ബ​സ് മാ​ര്‍​ഗ​മാ​ണ് ഇ​യാ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ചി​രു​ന്ന​ത്. എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ് വി​ല്പ​ന ന​ട​ത്തി​യ​തി​ന് മു​ൻ​പ് ആ​ല​പ്പു​ഴ​യി​ല്‍ അ​ഖി​ല്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.