ഉ​മ്മ​ന്‍ ചാ​ണ്ടി അ​ധി​ക്ഷേ​പം: വി​നാ​യ​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു

03:41 PM Jul 24, 2023 | Deepika.com
കൊ​ച്ചി: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച് ന​ട​ന്‍ വി​നാ​യ​ക​ന്‍ വീ​ഡി​യോ പോ​സ്റ്റു ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫോ​ണ്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ച്ച ശേ​ഷ​മാ​കും അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക.

ക​ഴി​ഞ്ഞ ദി​വ​സം ക​ലൂ​രി​ലെ ഫ്ലാ​റ്റി​ലെ​ത്തി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ന​ട​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. വി​ലാ​പ​യാ​ത്ര സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ടിം​ഗി​നെ​ക്കു​റി​ച്ചാ​ണ് താ​ന്‍ ഫേ​സ്ബു​ക്ക് ലൈ​വ് ചെ​യ്ത​ത്.

അ​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഉ​ദേ​ശി​ച്ചാ​യി​രു​ന്നി​ല്ല. അ​ത്ത​ര​ത്തി​ല്‍ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​താ​ണെ​ന്നു​മാ​ണ് വി​നാ​യ​ക​ന്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​സ്റ്റ് തെ​റ്റാ​യി​പ്പോ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് വീ​ഡി​യോ പി​ന്‍​വ​ലി​ച്ച​തെ​ന്നും മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ത​ന്‍റെ വീ​ട് ആ​ക്ര​മി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​നാ​യ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നോ​ര്‍​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ധി​ക്ഷേ​പ വീ​ഡി​യോ​യു​മാ​യി വി​നാ​യ​ക​ന്‍ രം​ഗ​ത്തു​വ​ന്ന​ത്. തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ന​ല്‍ നെ​ടി​യ​ത്ത​റ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ഉ​ദേ​ശ​ത്തോ​ടെ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക, മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് എ​ഫ്ഐ​ആ​ർ.