ഏ​റ്റ​വും വ​ലി​യ സ​മ്മാ​നത്തു​ക​യു​മാ​യി തി​രു​വോ​ണം ബം​പ​ര്‍; പ്ര​കാ​ശ​നം ഇ​ന്ന്

12:16 PM Jul 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തി​രു​വോ​ണം ബം​പ​ര്‍ ഭാ​ഗ്യ​ക്കു​റി പ്ര​കാ​ശ​നം തി​ങ്ക​ളാ​ഴ്ച. ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ബം​പ​ര്‍ ടി​ക്ക​റ്റി​ന്‍റെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. ഗ​താ​ഗ​ത മ​ന്ത്രി ആന്‍റണി രാജു അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ മി​ക​ച്ച സ്വ​ഭാ​വ ന​ട​നു​ള്ള 2022 ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം നേ​ടി​യ പി​.പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

25 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​വ​ണ​യും തി​രു​വോ​ണം ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു കോ​ടി വീ​തം 20 പേ​ര്‍​ക്ക് ന​ല്‍​കും. മൂ​ന്നാം സ​മ്മാ​നം 50 ല​ക്ഷം വീ​തം 20 പേ​ര്‍​ക്ക് ല​ഭി​ക്കും.500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല.

ഒ​ന്നാം സ​മ്മാ​നം 30 കോ​ടി രൂ​പ​യാ​ക്ക​ണ​മെ​ന്ന ശി​പാ​ര്‍​ശ ക​ഴി​ഞ്ഞാ​ഴ്ച ധ​ന​വ​കു​പ്പ് ത​ള്ളി​യി​രു​ന്നു. സ​മ്മാ​ന​ത്തു​ക ഉ​യ​ര്‍​ത്തി​യാ​ല്‍ ലോ​ട്ട​റി വി​ല കൂ​ട്ടേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം മു​ന്നി​ല്‍ ക​ണ്ടാ​ണ് ശി​പാ​ര്‍​ശ ത​ള്ളി​യ​ത്.

ഒ​ന്നാം സ​മ്മാ​ന​ത്തി​ന്‍റെ തു​ക വ​ര്‍​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ലും ആ​കെ സ​മ്മാ​ന​ത്തു​ക​യി​ല്‍ വ​ര്‍​ധ​ന​യു​ണ്ട്. 125 കോ​ടി 54 ല​ക്ഷം രൂ​പ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​കെ സ​മ്മാ​ന​ത്തു​ക.

തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ അ​നൂ​പാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ തി​രു​വോ​ണം ബ​മ്പ​ര്‍ വി​ജ​യി.