മൈസൂരുവിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു

10:46 AM Jul 24, 2023 | Deepika.com
മൈസൂരു: മൈസൂരുവിൽ വിനോദയാത്രാ സംഘത്തിന്‍റെ കാർ അപകടത്തിൽപ്പെട്ട് മലയാളികൾ മരിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ നാസറും മകൻ നഹാസുമാണ് മരിച്ചത്.

ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കുകളില്ല.