തു​ള്ളി​ക്കൊ​രു കു​ടം! ഒ​മ്പ​ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്; ജാ​ഗ്ര​ത

12:13 PM Jul 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ല്‍ ഇ​ന്ന് ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​. ഇ​തി​ന്‍റെ സ്വാ​ധീ​ന ഫ​ല​മാ​യി ബു​ധ​നാ​ഴ്‌ച​വ​രെ വ്യാ​പ​ക മ​ഴ​യു​ണ്ടാ​യേ​ക്കും.

മ​ധ്യ കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ഴ ക​ന​ക്കും. ഒ​മ്പ​ത് ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

വ​രും മ​ണി​ക്കൂ​റു​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴയ്ക്കും മ​റ്റു​ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മി​ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള തീ​ര​ത്ത് (വി​ഴി​ഞ്ഞം മു​ത​ല്‍ കാ​സ​ര്‍​കോ​ഡ് വ​രെ) തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 വ​രെ 2.8 മു​ത​ല്‍ 3.3 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ല്‍ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.