ഭാ​ര്യ​യേ​യും സ​ഹോ​ദ​ര​പു​ത്ര​നെ​യും വെ​ടി​വ​ച്ചു​കൊ​ന്ന ശേ​ഷം എ​സി​പി ജീ​വ​നൊ​ടു​ക്കി

10:03 AM Jul 24, 2023 | Deepika.com
മും​ബൈ: മ​ഹാരാ​ഷ്ട്ര​യി​ല്‍ ഭാ​ര്യ​യേ​യും സ​ഹോ​ദ​ര​പു​ത്ര​നെ​യും വെ​ടി​വ​ച്ചു ​കൊ​ന്നശേ​ഷം പോ​ലീ​സു​ദ്യോഗ​സ്ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. അ​മ​രാ​വ​തി ജി​ല്ല​യി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഭ​ര​ത് ഗെ​യ്ക്‌​വാ​ദ് ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഭാ​ര്യ മോ​നി​യേ​യും സ​ഹോ​ദ​ര​പു​ത്ര​ന്‍ ദീ​പ​ക്കി​നെ​യും സ​ര്‍​വീ​സ് റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്വ​യം വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 3.30ന് ​ആ​ണ് സം​ഭ​വം.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.