റാ​ന്നി​യി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍; പി​താ​വും സു​ഹൃ​ത്തും ക​സ്റ്റ​ഡി​യി​ല്‍

09:44 AM Jul 24, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: റാ​ന്നി മോ​തി​ര​വ​യ​ലി​ല്‍ വീ​ടി​നു​ള്ളി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍. വേ​ങ്ങ​ത്ത​ട​ത്തി​ല്‍ ജോ​ബി​ന്‍(36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബ​ന്ധു​വീ​ട്ടി​ലി​ലാ​യി​രു​ന്ന ഇ​യാ​ളുടെ​ അ​മ്മ ഇന്ന് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പി​താ​വി​നും സ​ഹോ​ദ​ര​നും ഇ​യാ​ളു​ടെ മ​റ്റൊ​രു സു​ഹൃ​ത്തി​നു​മൊ​പ്പം യു​വാ​വ് ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലെ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ല്‍ ഇയാളുടെ അ​ച്ഛ​ന്‍ ജോ​ണ്‍​സ​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യും തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.