തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ ഉൾപ്പെട്ടവരിൽ നിന്ന് അടിയന്തരമായി കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ നടത്തേണ്ട കുട്ടികൾക്കുള്ള ഫണ്ട് അനുവദിച്ച് സർക്കാർ.
സാമൂഹ്യ സുരക്ഷാ മിഷൻ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്റേഷൻ മെഷീൻ അപ്ഗ്രഡേഷന് ആവശ്യമായ തുക അനുവദിച്ചതായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി(എസ്എച്ച്എ) അറിയിച്ചു.
നടപടിക്രമങ്ങൾ പാലിച്ച് ധന വകുപ്പ് നൽകിയ തുകയായ 59,47,500 രൂപയാണ് എസ്എച്ച്എ, സാമൂഹ്യ സുരക്ഷാ മിഷന് അനുവദിച്ചത്. ഈ കുട്ടികൾക്കാവശ്യമായ കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ സാമൂഹ്യ സുരക്ഷാ മിഷൻ വഴി തന്നെ നടത്താനാകും.
നിലവിലുള്ളവരുടെ കോക്ലിയർ ഇംപ്ലാന്റേഷൻ മെഷീന്റെ അപ്ഗ്രഡേഷൻ സാമൂഹ്യ സുരക്ഷാ മിഷൻ വഴിയും പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ ചികിത്സ എസ്എച്ച്എ വഴിയും നടത്തും. ഇതിനാവശ്യമായ ധനസഹായം എസ്എച്ച്എ നൽകും.
ഉമ്മൻ ചാണ്ടി ഇഫക്ട്: ശ്രുതിതരംഗം പദ്ധതി പുനരുജ്ജീവിപ്പിച്ച് സർക്കാർ
10:20 PM Jul 23, 2023 | Deepika.com