ഹൃ​ദ്രോ​ഗം; പേ​സ്മേ​ക്ക​ർ ഘ​ടി​പ്പി​ച്ച് നെ​ത​ന്യാ​ഹു

08:49 PM Jul 23, 2023 | Deepika.com
ടെ​ൽ അ​വീ​വ്: ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

നെ​ത​ന്യാ​ഹു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ പേ​സ്മേ​ക്ക​ർ വ​ച്ചു​പി​ടി​പ്പി​ച്ചെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം അ​റി​യി​ച്ചു. നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള കോ​ട​തി​യു​ടെ അ​ധി​കാ​രം എ​ടു​ത്തു​ക​ള​യു​ന്ന വി​വാ​ദ ബി​ൽ തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് നെ​ത​ന്യാ​ഹു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് നി​ർ​ജ​ലീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം അ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ഇ​തി​നി​ടെ, ജൂ​ഡീ​ഷ​റി​യു​ടെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന ബി​ല്ലി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ. തി​ങ്ക​ളാ​ഴ്ച ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ വ​മ്പ​ൻ പ്ര​തി​ഷേ​ധ​ജാ​ഥ ന​ട​ത്തു​മെ​ന്നാ​ണ് നെ​ത​ന്യാ​ഹു വി​രു​ദ്ധ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.