സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്ന് അ​ച്ചു ഉ​മ്മ​ൻ

10:20 PM Jul 23, 2023 | Deepika.com
കോ​ട്ട​യം: രാ​ഷ്ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ.

പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേക്കുള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യി അ​ച്ചു ഉ​മ്മ​ൻ, സ​ഹോ​ദ​ര​ൻ ചാ​ണ്ടി ഉ​മ്മ​ൻ എ​ന്നി​വ​രി​ൽ ആ​ര് മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ചു​വി​ന്‍റെ ഈ ​പ്ര​സ്താ​വ​ന.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ര​ണം ന​ട​ന്ന് ഇ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ത്ത​ര​മൊ​രു ച​ർ​ച്ച​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​തെ​ന്നും അ​ച്ചു പ​റ​ഞ്ഞു.

ഞാ​ൻ എ​ന്നും അ​പ്പ​യു​ടെ ത​ണ​ലി​ലാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. ഇ​നി​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ എ​ന്ന് മാ​ത്രം അ​റി​യ​പ്പെ​ട്ട് തു​ട​രാ​നാ​ണ് താ​ൽ​പ​ര്യം. വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ആ​ളാ​ണ് താ​നെ​ന്നും പൊ​തു​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്ന​ത് വി​ദൂ​ര സ്വ​പ്ന​ത്തി​ൽ പോ​ലു​മി​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണ​മെ​ന്ന​ത് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. ചാ​ണ്ടി ഉ​മ്മ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ ക​ട​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, വീ​ട്ടി​ൽ അ​പ്പ ക​ഴി​ഞ്ഞാ​ലു​ള്ള ഏ​ക രാ​ഷ്ട്രീ​യ​ക്കാ​ര​ൻ ചാ​ണ്ടി ഉ​മ്മ​നാ​ണെ​ന്ന് അ​ച്ചു ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി.