തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

11:35 PM Jul 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ദു​ബാ​യ്‌​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി.

ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ടേ​ക്ക് ഓ​ഫ് ചെ​യ്ത തി​രു​വ​ന​ന്ത​പു​രം - ദു​ബാ​യ് എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ് വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. ശീ​തി​ക​ര​ണ സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്ന​ര​യോ​ടെ വി​മാ​നം തി​രി​ച്ചി​റി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്രി​ക​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം യാ​ത്ര തു​ട​രു​മെ​ന്നും എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.