മഴ ശക്തമാകുന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

02:51 PM Jul 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്. ക​ഴി​ഞ്ഞ മ​ണി​ക്കൂ​റു​ക​ളി​ൽ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

മഴ ശക്തമായതിനെ തുടർന്ന് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലം പതിച്ചു. പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

കോഴിക്കോട് കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. വിവിധ ജില്ലകളിൽ മരം വീണ് വീടുകളും തകർന്നിട്ടുണ്ട്.