വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് പൊ​ള്ള​ലേ​റ്റു; ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് സം​ശ​യം

01:16 PM Jul 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​രി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് പൊ​ള്ള​ലേ​റ്റു. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​ആ​ർ. സു​ധീ​ർ​ഖാ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത് വ​ന്നു.

വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ധീ​ർ​ഖാ​ന് പൊ​ള്ള​ലേ​റ്റ​ത്. സു​ഹൃ​ത്ത് വീ​ട്ടി​ൽ വ​ന്ന് പോ​യ​ശേ​ഷ​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​താ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സു​ധീ​ർ​ഖാ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.