ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പുരിൽനിന്ന് മറ്റൊരു ക്രൂരകൃത്യത്തിന്റെ വാർത്ത കൂടി പുറത്ത്. സ്വാതന്ത്ര്യ സമരസേനാനിയുടെ ഭാര്യയെ തീകൊളുത്തി കൊന്നു. 80 വയസുകാരിയായ ഇബിത്തോബിയാണ് കൊല്ലപ്പെട്ടത്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിൽനിന്നും ആദരം ലഭിച്ച പരേതനായ എസ്. ചുരാചന്ദ് സിംഗിന്റെ ഭാര്യയെയാണ് ഇബിത്തോബി.
അക്രമികൾ ഇബിത്തോബിയെ ഉള്ളിലാക്കി പൂട്ടിയിട്ട ശേഷം വീടിന് തീകൊളുത്തുകയായിരുന്നു. മേയ് മാസം 28 ന് പുലർച്ചെ സെറോ ഗ്രാമത്തിലായിരുന്നു സംഭവം. സെറോ പോലീസ് സംഭവത്തിൽ കേസെടുത്തു.
മുത്തശിയെ രക്ഷിക്കാന്‍ ശ്രമിച്ച ചെറുമകന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. കൈയ്ക്ക് വെടിയേറ്റ താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് 21കാരനായ പ്രേമാഖണ്ഡ പറഞ്ഞു.
മണിപ്പുർ സംഘർഷം: സ്വാതന്ത്ര്യ സമരസേനാനിയുടെ ഭാര്യയെ തീകൊളുത്തിക്കൊന്നു
10:50 AM Jul 23, 2023 | Deepika.com