വി​ജി​ല​ൻ​സ് കേ​സ്: അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പു​തി​യ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു സ​ർ​ക്കാ​ർ

09:45 PM Jul 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് കേ​സു​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി പു​തു​ക്കി നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി. ഇ​ത​നു​സ​രി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​റു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണം.

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം മൂ​ന്നു മാ​സ​ത്തി​ന​ക​വും മി​ന്ന​ൽ പ​രി​ശോ​ധാ ന​ട​പ​ടി​ക​ളും ര​ഹ​സ്യാ​ന്വേ​ഷ​ണ​വും ഒ​രു മാ​സ​ത്തി​ന​ക​വും പൂ​ർ​ത്തി​യാ​ക്ക​ണം. ട്രാ​പ്പ് കേ​സു​ക​ൾ​ക്ക് ആ​റു മാ​സ കാ​ലാ​വ​ധി​യാ​ണു നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന അ​ന്വേ​ഷ​ണ​വും മ​റ്റു കേ​സു​ക​ളും 12 മാ​സ​ത്തി​ന​ക​വും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പു​തി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം മ​റ്റു വി​ധ​ത്തി​ൽ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ക്ഷം അ​ത​നു​സ​രി​ച്ചു​ള്ള സ​മ​യ​പ​രി​ധി പാ​ലി​ക്കേ​ണ്ടതാ​ണ്.