തിരുവനന്തപുരം: നാൽപത് ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവ്. ഇവർക്ക് കെഎസ്ആർടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്.
ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ പ്രത്യേത ഉത്തരവ് നൽകിയതെന്ന് ഗതാഗതി മന്ത്രി ആന്റണി രാജു പറഞ്ഞു.
സ്വകാര്യബസുകളിലും 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് യാത്രാ ഇളവ്
10:51 PM Jul 22, 2023 | Deepika.com